ഗാന്ധിജയന്തി ദിനത്തിൽ പ്രത്യേക ഗ്രാമസഭ നടത്തി
October 3, 2026
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഗ്രാമസഭ 02/10/2026 തിയ്യതിയിൽ ഉച്ചക്ക് 2 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് ചേർന്നു. യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്ററാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സാജിറ അനസ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി . സുജ പി അധ്യക്ഷത വഹിച്ചു. ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഷൈജ മുരളി ഉദ്ഘാടനം നിർവ്വഹിച്ചു.
സ്വച്ച് സേവാ ആങ്കലനുമായി ബന്ധപ്പെട്ട കരട് മൂല്യ നിർണയ റിപ്പോർട്ട് പൊജക്ട് അസിസ്റ്റന്റ് ശ്രീമതി. അമൃത ടി പി അവതരിപ്പിച്ചു.ശേഷം കരട് മൂല്യ നിർണ്ണയ റിപ്പോർട്ട് അവതരിപ്പിക്കുകയും ആയതിന് ഗ്രാമസഭയുടെ അംഗീകാരം വാങ്ങുകയും ചെയ്തു.തുടർന്ന് വി ബി ജി റാം ജിയുമായി ബന്ധപ്പെട്ട വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ സംബന്ധിച്ച് അക്രഡിറ്റഡ് എഞ്ചിനീയർ ശ്രീമതി അതുല്യ വിശദീകരിച്ചു. യോഗത്തിന് 10ം വാർഡ് മെമ്പർ ലീല ഭഗവതികണ്ടി ആശംസകൾ അറിയിച്ചു. ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കുമാരി. കീർത്തന നന്ദി പറഞ്ഞു.